ലുലു എക്സ്ചേഞ്ച് ബഹ്റൈനിൽ 14ാമത് ശാഖ തുടങ്ങി
text_fieldsലുലു എക്സ്ചേഞ്ച് ബഹ്റൈനിലെ 14ാമത് ശാഖ ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ബി.എസ്സി ചെയർമാൻ ശൈഖ് അഹ്മദ്ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ
ഉദ്ഘാടനം ചെയ്യുന്നു
മനാമ: ധനകാര്യ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്റൈനിൽ 14 ാമത് ശാഖ തുറന്നു. എ.അലി റീജ്യനിലെ റാമിൽ മാളിലാണ് പ്രവർത്തനമാരംഭിച്ചത്. ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ബി.എസ്സി ചെയർമാൻ ൈശഖ് അഹ്മദ്ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വളർച്ച പ്രകടിപ്പിച്ച കമ്പനിയെ അദ്ദേഹം പ്രശംസിച്ചു.
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആശംസകളും നേർന്നു. ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് തങ്ങളുടെ ടീമിെന അഭിനന്ദിച്ചു. ലുലു എക്സ്ചേഞ്ച് ആഗോളതലത്തിൽ തുറക്കുന്ന 226ാമത് ശാഖയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

