Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലുലു എക്​സചേഞ്ച്​ 15ാമത്​ ശാഖ ദാന മാളിൽ ആരംഭിച്ചു
cancel
camera_alt

ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ചി​െൻറ​ 15ാമത്തെ ശാഖ ദാന മാളിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ

ലുലു എക്​സചേഞ്ച്​ 15ാമത്​ ശാഖ ദാന മാളിൽ ആരംഭിച്ചു

text_fields
bookmark_border
ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ശാഖയുടെ ഉദ്​ഘാടനം നിർവഹിച്ചു

മനാമ: ബഹ്​റൈനിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ചി​െൻറ​ 15ാമത്തെ ശാഖ ദാന മാളിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ഒാൺലൈൻ പരിപാടിയിൽ ശാഖയുടെ ഉദ്​ഘാടനം നിർവഹിച്ചു. ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ച്​ ബഹ്​റൈൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാനോജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ എന്നിവരും ചടങ്ങിൽ പ​െങ്കടുത്തു.

ഇന്ത്യയും ബഹ്​റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതി​െൻറ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ തന്നെ പുതിയ ശാഖ ഉദ്​ഘാടനം ചെയ്​തതിലെ സന്തോഷം ഇന്ത്യൻ അംബാസഡർ പങ്കുവെച്ചു. ബഹ്​റൈ​െൻറ നിക്ഷേപ സൗഹൃദ നയത്തി​െൻറയും വ്യവസായങ്ങൾക്ക്​ വളരാനുള്ള അനുകൂല സാഹചര്യത്തി​െൻറയും തെളിവാണ്​ പുതിയ ശാഖയുടെ ആരംഭം. ബഹ്​റൈനിലെ ആയിരക്കണക്കിന്​ പ്രവകാസികൾക്ക്​ പുതിയ ശാഖ പ്രയോജനകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പി​െൻറ 238ാമത്തെ ആഗോള ശാഖയാണ്​ ദാന മാളിൽ തുറന്നത്​. വിപണിയുടെ ആവ​ശ്യങ്ങൾക്കനുസരിച്ച്​ നവീന ധനകാര്യ ​േസവനങ്ങൾ നൽകാൻ ആത്​മാർഥതയോടെ പ്രവർത്തിക്കുന്ന ടീം അംഗങ്ങളെ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ അഭിനന്ദിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu Exchange opens 15th Branch at Dana Mall
Next Story