ലുലു എക്സ്ചേഞ്ച് പുതിയ ശാഖ ഹമദ് ടൗണിൽ തുറന്നു
text_fieldsമനാമ: ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 17ാമത് ശാഖ ഹമദ് ടൗണിൽ പ്രവർത്തനം ആരംഭിച്ചു.ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ലോകത്തെ 267മത് ശാഖയാണ് പുതിയതായി തുറന്നിരിക്കുന്നതെന്ന് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യകതകളനുസരിച്ചുള്ള സേവനം നൽകാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹമദ് ടൗണിലെ പുതിയ ശാഖ കുടുതൽ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സ്ഥാപനത്തിന് അവസരമൊരുക്കുമെന്ന് ലുലു എകസ്ചേഞ്ച് സി.ഒ.ഒ നാരായൺ പ്രധാൻ പറഞ്ഞു. ഉപഭോക്താക്കൾക്കായി വാല്യൂ ആഡഡ് ലോയൽറ്റി പ്രോഗ്രാം ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കളെ വ്യക്തിപരമായി അഭിസംബോധന ചെയ്യാൻ റിലേഷൻഷിപ്പ് മാനേജരെ നിയോഗിച്ച ആദ്യസ്ഥാപനവും ലുലു എക്സ്ചേഞ്ചാണ്.സ്ഥാപനത്തിന്റെ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി സൗകര്യപ്രദവും പരിപൂർണ സുരക്ഷിതത്വം ഉള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.