ഓണക്കൈനീട്ടം ഓഫറുമായി ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് 'ഓണക്കൈനീട്ടം' ഓഫർ അവതരിപ്പിച്ചു. സെപ്റ്റംബർ ഒന്നുമുതൽ 10 വരെ കാലയളവിൽ 10 ഭാഗ്യശാലികൾക്ക് എട്ടുഗ്രാം സ്വർണ നാണയം വീതമാണ് സമ്മാനമായി നൽകുന്നത്.
പ്രമോഷൻ കാലയളവിൽ കുറഞ്ഞത് രണ്ടുതവണ ഇന്ത്യയിലേക്ക് പണം അയക്കുന്നവരാണ് സമ്മാനപദ്ധതിയിൽ ഉൾപ്പെടുക. സെപ്റ്റംബർ 13ന് നടക്കുന്ന നറുക്കെടുപ്പിലുടെ 10 വിജയികളെ തെരഞ്ഞെടുക്കും. ഓരോ ദിവസത്തെയും എൻട്രിയിൽനിന്ന് ഓരോ ഭാഗ്യശാലികളെ കണ്ടെത്തി 10 ദിവസങ്ങളിൽ 10 വിജയികളെയാണ് തെരഞ്ഞെടുക്കുന്നത്.
പണമയക്കുന്നതിന് കുറഞ്ഞ പരിധിയില്ലാത്ത ഓഫറിൽ ബ്രാഞ്ച്, ലുലു മണി ആപ് എന്നിവയിലൂടെയുള്ള ഇടപാടുകൾ ഒരുപോലെ പരിഗണിക്കുന്നതാണ്. പ്രമോഷൻ കാലയളവിൽ കസ്റ്റമർ എത്രതവണ ഇടപാടുകൾ നടത്തിയാലും ഒരാൾക്ക് ഒരുസമ്മാനം മാത്രമാണ് ലഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.