ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഓണക്കൈനീട്ടം വിജയികളെ തെരഞ്ഞെടുത്തു
text_fieldsലുലു എക്സ്ചേഞ്ച് ബഹ്റൈൻ സംഘടിപ്പിച്ച ഓണക്കൈനീട്ടം വിജയികൾക്ക് സമ്മാനം നൽകുന്നു
മനാമ: രാജ്യത്തെ മുൻനിര റെമിറ്റൻസ് കമ്പനികളിൽ ഒന്നായ ലുലു എക്സ്ചേഞ്ച് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഓണക്കൈനീട്ടം' കാമ്പയിൻ സമാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട 10 ഭാഗ്യശാലികൾക്ക് എട്ട് ഗ്രാം സ്വർണം വീതമാണ് സമ്മാനമായി ലഭിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ 10 വരെ നടത്തിയ കാമ്പയിനിൽ നിരവധി പേരാണ് പങ്കെടുത്തത്.
റസീം റഹീം ദാവൂദ്കുഞ്ഞ്, ഗിരീശൻ ചെമ്മങ്ങാട്ട്, സുശാന്ത് ബോയ്ദി, നൃസിങ് ചരൺ നായക്, ഷംസുദ്ദീൻ നെല്ലശ്ശേരി അലിക്കുട്ടി, സ്വപ്നിൽ വിശ്വനാഥ് കദം, ലഖ്ബീർ സിങ്, സോനു ഭാസ്കരൻ, അത്തി നാരായണൻ എസ്സക്കി, മുഹമ്മദ് അനസ് അചിറകത്ത് കുറുക്കൻറവിട എന്നിവരാണ് വിജയികൾ. ഇന്ത്യയിലേക്ക് രണ്ടിലധികം തവണ പണമയച്ചവരാണ് കാമ്പയിനിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. സെപ്റ്റംബർ 13ന് നടന്ന ഭാഗ്യ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.