ലുലു എക്സ്ചേഞ്ചിെൻറ ശാഖ മുഹറഖ് സീഫ് മാളിൽ പ്രവര്‍ത്തനമാരംഭിച്ചു
text_fieldsമനാമ: ബഹ്‌റൈനില്‍ ലുലു ഇൻറര്‍നാഷണല്‍ എക്സ്ചേഞ്ചിെൻറ മുഹറഖ് സീഫ് മാളിലെ ഗ്രൗണ്ട് േഫ്ലാറിലെ ശാഖ അവിടെ നിന്നുമാറ്റി ഒന്നാം നിലയിൽ ക്യാരിഫോർ സൂപ്പർമാർക്കറ്റിന് സമീപത്തായി പ്രവര്‍ത്തനമാരംഭിച്ചു.
ലുലു ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ മോഹന്‍ രാജ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സുധേഷ് കുമാർ സാന്നിധ്യം വഹിച്ചു. ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈനില്‍ മുന്നേറ്റയാത്ര തുടരുകയാണെന്നും ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും മറ്റുമായി കൂടുതല്‍ ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുവാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുധേഷ് കുമാര്‍ പറഞ്ഞു.
ലുലു ഏതു മേഖലയിലേക്കു കടക്കുമ്പോഴും പ്രധാനമായും ഉപഭോക്താവിെൻറ സംതൃപ്തിയാണ് ലക്ഷ്യമെന്നും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കി സംശുദ്ധമായ സേവനം ജനങ്ങള്‍ക്കു കാഴ്ചവെക്കുന്നുണ്ടെന്നും അതാണ് ലുലുവിെൻറ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം ഏറ്റവുമടുത്തുള്ള ശാഖയില്‍ക്കൂടി പണമയക്കുവാനുള്ള സംവിധാനമൊരുക്കുന്നതിെൻറ ഭാഗമായാണ് ബഹ്റൈെൻറ ഓരോ പ്രധാന ഭാഗങ്ങളിലും ബ്രാഞ്ച് ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം അവസാനത്തോടെ മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പതിമൂന്നാമതു ശാഖ പ്രവര്‍ത്തനമാരംഭിക്കും.
നിലവില്‍ മനാമ, ജുൈഫര്, സിഞ്ച്, ഉമ്മുൽഹസ്സം, സല്‍മാനിയ, ഗുദൈബിയ, ടൂബ്ലി, ഹിദ്ദ്, മുഹറഖ്, ൈഖെ് ഇൗസാ അല്‍ കബീര്‍ അവന്യൂ, റിഫ (രണ്ടു ബ്രാഞ്ചുകള്‍) എന്നിവിടങ്ങളിലാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
