Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.ആർ.ജി.സി ബന്ധം;...

ഐ.ആർ.ജി.സി ബന്ധം; പ്രതിയുടെ വീട്ടിൽ നിന്ന് ആറ് ലക്ഷം ദിനാർ പിടിച്ചെടുത്തു

text_fields
bookmark_border
ഐ.ആർ.ജി.സി ബന്ധം; പ്രതിയുടെ വീട്ടിൽ നിന്ന് ആറ് ലക്ഷം ദിനാർ പിടിച്ചെടുത്തു
cancel

മനാമ: ഇറാൻ ബന്ധത്തെ തുടർന്ന് അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് ആറ് ലക്ഷം ബഹ്‌റൈൻ ദിനാർ. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ വിവിധ മേഖലകളിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറാൻ അനുകൂല പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാനുമാണ് ഈ പണം സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവർക്ക് പുറമെ 69 പേരുടെ പൗരത്വം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ കുടുംബങ്ങൾ നടത്തിവന്നിരുന്ന മസ്ജിദുകളിലും മാതമുകളിലും ഇവർ നുഴഞ്ഞുകയറുകയും അവിടുത്തെ ഭരണസംവിധാനങ്ങളെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തു. ഇത്തരം കേന്ദ്രങ്ങളെ റിക്രൂട്ട്‌മെന്റിനും ആശയപ്രചാരണത്തിനുമായി സംഘം ഉപയോഗിച്ചു. വൻതോതിൽ പണം ശേഖരിച്ച് വീടുകളിൽ ഒളിപ്പിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് അയക്കുകയും ചെയ്തു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട് മിലിഷ്യകളെ കെട്ടിപ്പടുക്കാനും ഇവർക്ക് പ്രത്യേക ക്യാമ്പുകളിൽ ആയുധ പരിശീലനം നൽകാനും സംഘം ശ്രമിച്ചു. വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സോഷ്യൽ മീഡിയയെയും ഇവർ ഉപയോഗിച്ചതായും മന്ത്രി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIRGCgulfnewsmalayalamIsrael Iran War
News Summary - Links to IRGC; Six lakh Dinars seized from the arrested accused's house
Next Story