മെയ്​ 26ന്​ കോഴിക്കോട്​ നിന്ന്​ ബഹ്​റൈനിലേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസ്​

  • നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ ഇതിലേക്ക്​ മാറ്റിയെടുക്കാം

00:26 AM
23/05/2020

മനാമ: കോഴിക്കോട്​ നിന്ന്​ ബഹ്​റൈനിലേക്ക്​ മെയ്​ 26ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ പ്രത്യേക സർവീസ്​ നടത്തും. ബഹ്​റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ്​ പെർമിറ്റ്​ ഉള്ളവർക്കുമാണ്​ യാത്രക്ക്​ അനുവാദം. 25000 രൂപയാണ്​ ഇപ്പോൾ നിരക്ക്​ പ്രഖ്യാപിച്ചിരിക്കുന്നത്​. 

ബഹ്​റൈനിലേക്ക്​ നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിട്ടുള്ള യാത്രക്കാർക്ക്​ ഇൗ വിമാനത്തിലേക്ക്​ ടിക്കറ്റ്​ മാറ്റിയെടുക്കാം. ടിക്കറ്റ്​ നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതി. അതേസമയം, ലോക്​ഡൗൺ കാരണം കാൻസൽ ചെയ്​ത വിമാനത്തിന്​ ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ്​ നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി. 

എയർ ഇന്ത്യ എക്​സ്​പ്രസ്​ തിരുവനന്തപുരത്തുനിന്ന്​ നേരത്തെ രണ്ട്​ പ്രത്യേക സർവീസുകൾ ബഹ്​റൈനിലേക്ക്​ നടത്തിയിരുന്നു.

Loading...
COMMENTS