കായികതാരങ്ങൾക്കായി ബോധവൽക്കരണ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് കെ.എം.എം.സി
text_fieldsകായിക താരങ്ങൾക്കായി കെ.എം.എം.സി സംഘടിപ്പിച്ച ബോധവൽക്കരണ വർക്ക്‌ഷോപ്പ്
മനാമ: കായികരംഗത്തെ പരുക്കുകളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും കൗമാരക്കാരായ ബാഡ്മിന്റൺ കളിക്കാർക്കായി കെ.എം.എം.സി ബോധവൽക്കരണ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ‘റൈസിംഗ് ദി ഗെയിം’ എന്ന പേരിൽ സ്പോർട്സ് ഹബ്ബ്, ബാഡ്മിന്റൺ ഫെഡറേഷൻ ബഹ്റൈൻ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. 50-ഓളം യുവ ബാഡ്മിന്റൺ താരങ്ങളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
കെ.എം.എം.സിയിലെ ഓർത്തോപീഡിക് വിഭാഗം ഡോ. ഗോകുൽ സ്പോർട്സ് പരുക്കുകളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ക്ലാസെടുത്തു. തുടർന്ന് ഫിസിയോതെറാപ്പി വ്യായാമങ്ങൾ, ബാൻഡേജ് ടെക്നിക്കുകൾ എന്നിവയിൽ പരിശീലനം നൽകി. കൗമാരക്കാരായ കായികതാരങ്ങൾക്ക് ആവശ്യമായ പോഷകാഹാരത്തെക്കുറിച്ച് ഡയറ്റീഷ്യൻ സജിത വിശദീകരിച്ചു.
വർക്ക്‌ഷോപ്പിൽ പങ്കെടുത്തവർക്ക് കെ.എം.എം.സിയുടെ ഓർത്തോപീഡിക് വിഭാഗത്തിലേക്കുള്ള കൺസൾട്ടേഷൻ കൂപ്പണുകളും വിതരണം ചെയ്തു. ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ സെഷനുകൾ സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

