Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി പൊന്നാനി...

കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം നടത്തി

text_fields
bookmark_border
കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം നടത്തി
cancel
camera_alt

കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ചരിത്രവിജയത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. കുടുംബാധിപത്യത്തിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെയുള്ള ജനവിധിയാണിതെന്ന് നേതാക്കൾ പറഞ്ഞു. പൊന്നാനി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച കെ.പി. നൗഷാദ് അലിയെ അഭിനന്ദിച്ച യോഗം, മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

വിജയാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ല പ്രസിഡന്റ് ഇക്ബാൽ താനൂരും കെ.എം.സി.സി ബഹ്റൈൻ സീനിയർ നേതാവ് വി.എച്ച്. അബ്ദുള്ളയും ചേർന്ന് കേക്ക് മുറിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ കൂട്ടിലങ്ങാടി, സെക്രട്ടറി ശിഹാബ് പൊന്നാനി, പൊന്നാനി മണ്ഡലം പ്രസിഡന്റ് ജഷീർ ചങ്ങരംകുളം, ട്രഷറർ അമീൻ വെളിയംകോട്, നസീർ പി.പി.എ, ഷഫീഖ് പാലപ്പെട്ടി, മുക്താർ പുതുപൊന്നാനി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanikmcccelebrationvictoryTavanur Mandal Committee
News Summary - KMCC Ponnani Mandal Committee held a victory celebration
Next Story