കേരളയാത്ര ഐക്യദാർഢ്യ സമ്മേളനം 16ന്
text_fieldsസയ്യിദ് മുഹമ്മദ് തുറാബ്
സഖാഫി
അൽ അസ്ഹരി
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ജനുവരി 16ന് രാത്രി എട്ടിന് സൽമാനിയ കെ. സിറ്റി ഹാളിൽ നടക്കും.
കേരള മുസ്ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി മുഖ്യാതിഥിയാവും. മനുഷ്യർക്കൊപ്പം ശീർഷകത്തിൽ ജനുവരി ഒന്നിന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കാസർകോടുനിന്ന് ആരംഭിച്ച കേരളയാത്ര ഇതിനകം മലപ്പുറം ജില്ല പിന്നിട്ടു. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപനായകൻമാരായ യാത്ര മറ്റു ജില്ലകളിലെ സ്വീകരണങ്ങൾക്കുശേഷം തിരുവനന്തപുരത്ത് സമാപിക്കും.
സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണർത്തു യാത്ര, ജനസമ്പർക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങൾ, സ്നേഹ സംഗമങ്ങൾ എന്നിവ വിവിധ ഘടകങ്ങളിലായി നടന്നുവരുന്നു. ബഹ്റൈനിലെ എട്ട് റീജൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഉണർത്തുജാഥക്ക് 42 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
ഐക്യദാർഢ്യ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി. കെ.സി. സൈനുദ്ദീൻ സഖാഫി, സുലൈമാൻ ഹാജി, അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി, ശിഹാബുദ്ദീൻ സിദ്ദീഖി, ശംസുദ്ദീൻ സുഹ് രി, മുസ്തഫ ഹാജി കണ്ണപുരം, സി.എച്ച് അഷ്റഫ്, സിയാദ് വളപട്ടണം, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

