കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഐക്യദാർഢ്യ സമ്മേളനം 16ന്
text_fieldsമനാമ : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് വ്യാഴാഴ്ച കാസർകോട്ട് തുടക്കം കുറിക്കും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് യാത്രാ നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപനായകരാണ്. മനുഷ്യർക്കൊപ്പം എന്നതാണ് കേരളയാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം.
യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് മുസ്ലിം ജമാഅത്ത് കേരളയാത്ര നടത്തുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് യാത്രാനായകരുടെ നേതൃത്വത്തിൽ ഉള്ളാൾ സയ്യിദ് മദനി മഖാം സിയാറത്ത്(സന്ദർശനം)നടക്കും. 2.30 ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ്ഇ. സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയർമാൻ കെ.എസ്. ആറ്റക്കോയ തങ്ങളും (കുമ്പോൽ) ജാഥാ നായകൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറും. കർണാടക ജംഇയ്യതുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, കർണാടക സ്പീക്കർ യു.ടി ഖാദർ, ദർഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാൾ, ഡോ. മുഹമ്മദ് ഫാസിൽ, റസ് വി കാവല്ക്കാട് എന്നിവർ സംബന്ധിക്കും. നാലിന് കാസർകോട്ട് ചെർക്കളയിൽ ജില്ല നേതാക്കളുടെയും സെൻറിനറി ഗാർഡുകളുടെയും അകമ്പടിയോടെ യാത്രയെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

