മുഹറഖിൽ തൊഴിൽ പരിശോധന
text_fieldsഎൽ.എം.ആർ.എ നടത്തിയ പരിശോധന
മനാമ: നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് മുഹറഖ് ഗവർണറേറ്റ് പരിധിയിൽ എൽ.എം.ആർ.എയുടെ കീഴിൽ തൊഴിൽ പരിശോധന നടത്തി.
മുഹറഖ് പൊലീസ് ഡയറക്ടറേറ്റ്, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. വിവിധ തൊഴിലിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, തൊഴിലാളികൾ സംഘടിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. താമസവിസ നിയമം, തൊഴിൽ നിയമം എന്നിവ ലംഘിച്ച
ഏതാനും പേരെ പിടികൂടുകയും നിയമ നടപടികൾക്കായി റിമാൻഡ് ചെയ്യുകയും ചെയ്തു. മുഹറഖിലെ വിവിധ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

