Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി ഷു​ഹൈ​ബ്...

ഐ.​വൈ.​സി.​സി ഷു​ഹൈ​ബ് സ്മാ​ര​ക പ്ര​വാ​സി മി​ത്ര അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

text_fields
bookmark_border
ഐ.​വൈ.​സി.​സി ഷു​ഹൈ​ബ് സ്മാ​ര​ക പ്ര​വാ​സി മി​ത്ര   അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി ഷു​ഹൈ​ബ് സ്മാ​ര​ക പ്ര​വാ​സി മി​ത്ര അ​വാ​ർ​ഡ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് വ​ട​ക​ര​ക്ക് ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഹ​സ്സ​ൻ ഈ​ദ് ബൂ​ഖ​മ്മാ​സ് സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ യൂ​ത്ത്‌ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് ലോ​ക​ത്തെ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള ഷു​ഹൈ​ബ് സ്മാ​ര​ക പ്ര​വാ​സി മി​ത്ര അ​വാ​ർ​ഡ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് വ​ട​ക​ര​ക്ക് ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഹ​സ്സ​ൻ ഈ​ദ് ബൂ​ഖ​മ്മാ​സ് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് യൂ​ത്ത്‌ ഫെ​സ്റ്റ് വേ​ദി​യി​ൽ വെ​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മു​ൻ പ്ര​വാ​സി​യും മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഷു​ഹൈ​ബ് എ​ട​യ​ന്നൂ​രി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഷു​ഹൈ​ബ് പ്ര​വാ​സി മി​ത്ര പു​ര​സ്‌​കാ​രം ന​ൽ​കി​വ​രു​ന്ന​ത്. പ്ര​ഥ​മ ഷു​ഹൈ​ബ് പ്ര​വാ​സി മി​ത്ര പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത് യു.​എ.​ഇ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത് അ​വാ​ർ​ഡ് സൗ​ദി​യി​ൽ നി​ന്നു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ടി​നും മൂ​ന്നാ​മ​ത് അ​വാ​ർ​ഡ് ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി​ക്കു​മാ​ണ് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardI.Y.C.CShuhaib Memorial Pravasi Mitra
News Summary - I.Y.C.C Shuhaib Memorial Pravasi Mitra Award
Next Story