Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിലെ ...

ബഹ്റൈനിലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേന്ദ്രങ്ങൾക്ക്​ ​അന്താരാഷ്​ട്ര അംഗീകാരം

text_fields
bookmark_border

മ​നാ​മ: രാ​ജ്യ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ കാ​ന​ഡ​യു​ടെ ഡ​യ​മ​ണ്ട്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​താ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര വി​ഭാ​ഗം സി.​ഇ.​ഒ ഡോ. ​ലു​ലു​വ റാ​ശി​ദ്​ ശു​​വൈ​ത്തി​ർ അ​റി​യി​ച്ചു. മെ​ച്ച​പ്പെ​ട്ട ​ആ​രോ​ഗ്യ സേ​വ​നം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

സു​സ്​​ഥി​ര വി​ക​സ​ന ല​ക്ഷ്യം ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നേ​ടു​ന്ന​തി​ൽ വി​ജ​യി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. കാ​ന​ഡ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്കാ​ൻ സാ​ധി​ച്ച​താ​ണ്​ അം​ഗീ​കാ​ര​ത്തി​ന്​ കാ​ര​ണ​മെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​ര​മൊ​രു നേ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്നും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ശ്ര​മം ശ​ക്​​ത​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ ആ​രോ​ഗ്യ​കാ​ര്യ സു​​പ്രീം കൗ​ൺ​സി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthinternationalRecognitioncenterDiamond Accreditation
News Summary - International recognition of primary health centers
Next Story