യങ് ഇന്നൊവേറ്റർ: വിജയ കിരീടവുമായി രാജഗിരി സ്കൂൾ
text_fieldsഅന്ന ജെറി, ജെനിസ്സ മാളവിയ
ദോഹ: ഖത്തർ യൂനിവേഴ്സിറ്റിയുടെ ഖത്തർ എനർജി ആൻഡ് എൻവയോൺമെൻറ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യങ് ഇന്നൊവേറ്റർ അവാർഡ് 2021ൽ രാജഗിരി സ്കൂൾ ടീം വീണ്ടും ജേതാക്കളായി. സീനിയർ വിഭാഗത്തിൽ, അന്ന ജെറി, ജെനിസ്സ മാളവിയ എന്നീ വിദ്യാർഥിനികൾ അവതരിപ്പിച്ച 'ആകാശക്കിണർ' എന്ന പ്രോജക്ട് ആണ് അവാർഡിന് അർഹമായത്. മുന്നൂറിലധികം പ്രോജക്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രോജക്റ്റുകൾ വിധി നിർണയ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചതിൽ നിന്നാണ് രാജഗിരി സ്കൂളിെൻറ ടീം ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.
അന്തരീക്ഷ ജലം ഉപയോഗിച്ച് ഖത്തറിൽ നട്ടു വളർത്താൻ ഉദ്ദേശിക്കുന്ന പത്തുലക്ഷം വൃക്ഷങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നും, അതുവഴി ഭൂഗർഭജല സ്രോതസ്സ് എങ്ങനെ മെച്ചപ്പെടുത്താം എന്നതുമാണ് പ്രോജക്ടിെൻറ ആശയം. പ്രവാസിയായ, കാസർകോട് ജില്ലയിലെ അബ്ദുൽകരീം നട്ടുവളർത്തിയ 32 ഏക്കർ സ്വകാര്യ വനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രസ്തുത പ്രോജക്ട് വിഭാവനം ചെയ്തത് എന്ന് ടീം ലീഡറായ അന്ന ജെറി പറഞ്ഞു. കഴിഞ്ഞ വർഷവും അന്നയുടെ ടീം ആണ് അവാർഡിന് അർഹമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

