Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅങ്കം നാട്ടിൽ, ചൂട്​...

അങ്കം നാട്ടിൽ, ചൂട്​ പ്രവാസ ലോകത്തും

text_fields
bookmark_border
അങ്കം നാട്ടിൽ, ചൂട്​ പ്രവാസ ലോകത്തും
cancel
camera_alt

കോവിഡ്​ പ്രോ​േട്ടാക്കോൾ പാലിച്ച്​ ബഹ്​റൈൻ പ്രതിഭ നടത്തിയ തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽനിന്ന്

മനാമ: തദ്ദേശ തെരഞ്ഞെടുപ്പ്​ നാട്ടിലാണെങ്കിലും ആവേശത്തി​െൻറ പരകോടിയിലാണ്​ പ്രവാസികളും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തങ്ങളുടെ പ്രിയ സ്ഥാനാർഥികൾക്ക്​ പിന്തുണയുമായി അവരും രംഗത്തുണ്ട്​.കോവിഡ്​ മുൻകരുതൽ പാലിക്കേണ്ടതിനാൽ ഡിസംബർ എട്ട്​, 10, 14 തീയതികളിൽ മൂന്നു​ ഘട്ടങ്ങളിലായാണ്​ ഇത്തവണ തദ്ദേശ വോ​െട്ടടുപ്പ്​. നവംബർ 23നാണ്​ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. ഇതുകഴിഞ്ഞാൽ തെരഞ്ഞെടുപ്പങ്കത്തി​െൻറ വ്യക്തമായ ചിത്രം പുറത്തുവരും.

വിവിധ രാഷ്​ട്രീയ പാർട്ടികളുടെ പ്രവാസ ലോകത്തെ പോഷക സംഘടനകൾ വോട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജില്ല കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റികളുടെയുമെല്ലാം കൺവെൻഷനുകൾ വിളിച്ചു​ചേർത്ത്​ നാട്ടിലെ സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാനുള്ള പദ്ധതികളാണ്​ ആസൂത്രണം ചെയ്​തത്​. വരുംദിവസങ്ങളിൽ കൺവെൻഷനുകൾ വിളിക്കാനുള്ള ഒരുക്കത്തിലാണ്​ കെ.എം.സി.സി, ഒ.​െഎ.സി.സി, സോഷ്യൽ വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ. ബഹ്​റൈൻ പ്രതിഭ ഇതിനകം കൺവെൻഷൻ തുടങ്ങിക്കഴിഞ്ഞു. ഒാരോ പഞ്ചായത്തിലും മത്സരിക്കുന്ന തങ്ങളുടെ സ്ഥാനാർഥികൾക്ക്​ പരമാവധി വോട്ട്​ ശേഖരിക്കുകയാണ്​ കൺവെൻഷനുകളുടെ ലക്ഷ്യം. നാട്ടിലുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാധീനിച്ച്​ എങ്ങനെയും വിജയം നേടാനാണ്​​ ഒാരോ സംഘടനയും കരുനീക്കുന്നത്​.

മുൻകാലങ്ങളിൽ പ്രധാന തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ പ്ര​ത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു. 'വോട്ട്​ വിമാനങ്ങൾ' എന്ന്​ വിളിപ്പേര്​ ലഭിച്ച ഇൗ വിമാനങ്ങൾ പ്രവാസികളുടെ തെരഞ്ഞെടുപ്പാവേശത്തി​െൻറ നേർച്ചിത്രമായിരുന്നു.ഇത്തവണ, കോവിഡ്​ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ​വോട്ട്​ വിമാനങ്ങളൊന്നും ആരുടെയും ചിന്തയിലില്ല. അതേസമയം, ആവേശം ഒട്ടും കുറയാതിരിക്കാനുള്ള ജാഗ്രത പ്രമുഖ പോഷക സംഘടനകൾ പുലർത്തുന്നുണ്ട്​.

കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ​ സജീവമായിരുന്ന ബഹ്​റൈനിലെ പ്രമുഖ വാട്​സ്​ആപ്​ ഗ്രൂപ്പുകൾ ഇപ്പോൾ തെരഞ്ഞെടുപ്പ്​ ചൂടിലേക്ക്​ മാറിക്കഴിഞ്ഞു. ഒാരോ രാഷ്​ട്രീയ പാർട്ടികളിലും പെട്ടവർ തങ്ങളുടെ പാർട്ടികളുടെ നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും അക്കമിട്ടു​ നിരത്തിയാണ്​ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ പ്രചാരണം നടത്തുന്നത്​. രാഷ്​ട്രീയ ട്രോളുകളും പോസ്​റ്ററുകളും വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ നിറഞ്ഞുനിൽക്കുകയാണ്​. രാഷ്​ട്രീയ ചർച്ച പരിധി വിടു​േമ്പാൾ അഡ്​മിൻ പാനൽ അംഗങ്ങൾ വടിയെടുത്ത്​ ഇറങ്ങുന്നതും ചില ​ഗ്രൂപ്പുകളിൽ കാണാറുണ്ട്​.സ്വർണക്കടത്ത്​ കേസിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ അനുകൂല സംഘടനകൾ മുന്നേറു​േമ്പാൾ സർക്കാറി​െൻറ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ്​ ഭരണപക്ഷ സംഘടനകൾ രംഗത്തുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local electionsElection
Next Story