എച്ച്.പി.എൽ ഒക്ടോബർ 31ന് ജഴ്സി പ്രകാശനം നടത്തി
text_fieldsഹോപ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണ് മുന്നോടിയായി നടന്ന ജഴ്സി പ്രകാശനത്തിൽ നിന്ന്
മനാമ: ഹോപ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഒക്ടോബർ 31ന് പകലും രാത്രിയുമായി നടക്കും. ബഹ്റൈനിലെ പ്രമുഖ പന്ത്രണ്ട് അസോസിയേഷനുകളാണ് സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ മത്സരിക്കുക. മത്സരങ്ങൾക്ക് മുന്നോടിയായി ഒഫീഷ്യൽ ജഴ്സി പ്രകാശനം നടത്തി. ബി.എം.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രീമിയർ ലീഗ് കമ്മിറ്റി അംഗങ്ങളും ബ്രോസ് ആൻഡ് ബഡീസ് ടീമും ചേർന്ന് ഒഫീഷ്യൽ ജഴ്സി പ്രകാശനം ചെയ്തു.
ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം വൈകീട്ട് ബഹ്റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡുകളുടെ പ്രോഗ്രാമുകളും കുട്ടികളുടെ നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, വോയ്സ് ഓഫ് ആലപ്പി, വോയ്സ് ഓഫ് മാമ്പ-കണ്ണൂർ, ബഹ്റൈൻ തൃശൂർ കുടുംബം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം, ബഹ്റൈൻ-കോഴിക്കോട്, കോട്ടയം പ്രവാസി ഫോറം, തലശ്ശേരി ബഹ്റൈൻ കൂട്ടായ്മ, ബഹ്റൈൻ മാട്ടൂർ അസോസിയേഷൻ, ബഹ്റൈൻ നവകേരള, കെ.എം.സി.സി ബഹ്റൈൻ-ഇസ ടൗൺ, വിശ്വകല സാംസ്കാരികവേദി എന്നിങ്ങനെ ബഹ്റൈനിലെ പ്രമുഖ പന്ത്രണ്ട് അസോസിയേഷനുകളാണ് ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ മത്സരിക്കുന്നത്. ബി.എം.സി യുമായി സഹകരിച്ച് നടത്തുന്ന പ്രോഗ്രാമിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും സഹകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

