Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹോ​പ് ബ​ഹ്‌​റൈ​ൻ...

ഹോ​പ് ബ​ഹ്‌​റൈ​ൻ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ഹോ​പ് ബ​ഹ്‌​റൈ​ൻ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി
cancel
camera_alt

ഹോ​പ് പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ പ​ട്ടാ​ണ്ടി കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു ചി​റ​മേ​ലി​ന്‌ സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ മാ​സം മ​രി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി ബി​ജു മാ​ത്യു​വി​ന്റെ കു​ടും​ബ​ത്തി​ന് ഹോ​പ് സ​ഹാ​യം ന​ൽ​കി. ന്യു​മോ​ണി​യ മൂ​ർ​ച്ഛി​ച്ച് ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ച്ച് ര​ണ്ട് മാ​സ​ത്തോ​ളം സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യ​വെ​യാ​യി​രു​ന്നു മ​ര​ണം.

നാ​ല് ചെ​റി​യ കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ അ​ത്താ​ണി​യാ​യി​രു​ന്നു ബി​ജു. സ്വ​ന്ത​മാ​യി വീ​ടു​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ടും​ബ​ത്തി​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി ഹോ​പ് സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അം​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക ഹോ​പ് പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ പ​ട്ടാ​ണ്ടി കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു ചി​റ​മേ​ലി​ന്‌ കൈ​മാ​റി.

സ​ഹാ​യ​ത്തു​ക​യാ​യ ര​ണ്ട് ല​ക്ഷ​ത്തി എ​ൺ​പ​ത്താ​റാ​യി​ര​ത്തി ഒ​രു​ന്നൂ​റ്റി നാ​ല് രൂ​പ അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​ക്ക് ന​ൽ​കി. വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്റെ നി​ത്യ​ചെ​ല​വി​ലേ​യ്ക്കാ​യി ഒ​രു ഹോ​പ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ല്ലാ​മാ​സ​വും 8000 രൂ​പ വീ​ത​വും ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ന​ല്കു​ന്നു​ണ്ട്. സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ പാ​ട്ട​ണ്ടി​യും സെ​ക്ര​ട്ട​റി ഷാ​ജി എ​ള​മ്പി​ലാ​യി​യും ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialhelphopeBahrainprovided
News Summary - hope-bahrain-provided-financial-help
Next Story