ഗൾഫ് എയറിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജ് കുറച്ചു
text_fieldsമനാമ: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിൽ വ്യത്യാസം വരുത്തി. ഇക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഈ 46 കിലോ ലഗേജ് അനുവദിക്കുകയില്ല.
ഇക്കണോമി ക്ലാസ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് കൊണ്ടുപോകാം. ഇക്കണോമി ക്ലാസ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലക്സ് വിഭാഗത്തിൽ 35 കിലോയും ലഗേജ് കൊണ്ടുപോകാം. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷേ ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ഇക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. ബിസിനസ് ക്ലാസിൽ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്. അത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള 9 കിലോ തന്നെയായി തുടരും. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

