ബഹ്റൈൻ -സിംഗപ്പൂർ പ്രതിദിന സർവിസുമായി ഗൾഫ് എയർ
text_fieldsമനാമ: ഗൾഫ് എയറിന്റെ ബഹ്റൈൻ -സിംഗപ്പൂർ നേരിട്ടുള്ള വിമാന സർവിസുകൾ ഒക്ടോബർ അവസാനത്തോടെ പ്രതിദിന സർവിസായി ഉയർത്തും. ഇപ്പോൾ ആഴ്ചയിൽ മൂന്ന് സർവിസാണ് ഗൾഫ് എയർ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് സിംഗപ്പൂരിലേക്ക് നടത്തുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും പ്രതിവാരം ഏഴ് വിമാന സർവിസ് എന്ന് അധികൃതർ പറഞ്ഞു.
ബോയിങ് 787-9 വിമാനമാണ് സർവിസ് നടത്തുക. 26 കിടക്കകളടക്കമുള്ള ബിസിനസ് ക്ലാസ് മികച്ച സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കണോമിയിൽ ഓൺ-ബോർഡ് സൗജന്യ വൈ-ഫൈയടക്കം ലഭ്യമാണ്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രധാന ലക്ഷ്യസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവിസ് വർധിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

