Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെക്സാസിലുണ്ടായ വെള്ളപ്പൊക്കം; അമേരിക്കയെ ഐക്യദാർഢ്യം അറിയിച്ച് ബഹ്റൈൻ
text_fieldsbookmark_border
മനാമ: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങളിലും അനുശോചിച്ച് ബഹ്റൈൻ. വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ അമേരിക്കയെ സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. അമേരിക്കയിലെ ജനങ്ങൾക്കും സർക്കാറിനും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായ എല്ലാവരും സുരക്ഷിതമായി തിരിച്ചുവരട്ടെയെന്നും ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Next Story

