ഗുദൈബിയയിൽ താമസകെട്ടിടത്തിൽ തീപിടിത്തം
text_fieldsഗുദൈബിയയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ്
മനാമ: ഗുദൈബിയയിൽ താമസകെട്ടിടത്തിൽ തീപിടിത്തം. കൃത്യസമയത്ത് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണച്ചതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നിലകളിലാണ് തീപിടിത്തമുണ്ടായത്. മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിലെ വാടകക്കാരെ മുഴുവൻ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു.
പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

