ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനം; ഐക്യദാർഢ്യവും അനുശോചനവും പ്രഖ്യാപിച്ച് ബഹ്‌റൈൻ
text_fieldsമനാമ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ഫാക്ടറി സ്ഫോടനത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പമാണ് ബഹ്‌റൈൻ നിലകൊള്ളുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അപകടത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ നേരിടാനും അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനും ഖത്തറിലെ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുമെന്ന് ബഹ്‌റൈൻ പൂർണ്ണമായി വിശ്വസിക്കുന്നു. തൊഴിലാളികളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഖത്തറിന്റെ എല്ലാ ശ്രമങ്ങൾക്കും ബഹ്‌റൈന്റെ പിന്തുണയുണ്ടാകുമെന്നും, ഖത്തറിന് സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

