സ്ഥാനാർഥി ഭാര്യ; മതിലെഴുത്തുമായി ബഹ്റൈൻ പ്രവാസി
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിലെഴുത്ത് നടത്തുന്ന ഹീര ജോസഫും ജാൻസിയും മകൻ ഡോൺ ജോസഫും
മനാമ: ഭാര്യ സ്ഥാനാർഥിയായാൽ ഭർത്താവിന് എങ്ങനെയൊക്കെ സഹായിക്കാൻ കഴിയും? പലരും പലരീതിയിൽ ഭാര്യക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ, ഭാര്യക്കുവേണ്ടി മതിലെഴുത്ത് നടത്തിയും പോസ്റ്റർ ഡിസൈൻ ചെയ്തും കട്ട സപ്പോർട്ടുമായി നിറഞ്ഞുനിൽക്കുകയാണ് ഒരു ബഹ്റൈൻ പ്രവാസി. ബഹ്റൈനിൽ പരസ്യ സ്ഥാപനത്തിൽ ക്രിയേറ്റിവ് ഡയറക്ടറായി ജോലി ചെയ്യുന്ന ഹീര ജോസഫാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭാര്യ ജാൻസി ജോസഫിന് 'ക്രിയേറ്റിവ് സപ്പോർട്ടു'മായി രംഗത്തുള്ളത്.
കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെ 15ാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയാണ് ജാൻസി ജോസഫ്. തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചപ്പോൾ ഹീര ജോസഫും ആവേശത്തോടെ നാട്ടിലെത്തി പ്രചാരണത്തിനിറങ്ങുകയായിരുന്നു. ചിത്രകലാ അധ്യാപിക കൂടിയായ സ്ഥാനാർഥിയും കലാകാരനായ മകൻ ഡോൺ ജോസഫും ചുമരെഴുത്തിന് ഒപ്പമുണ്ട്. ബഹ്റൈനിൽ അനിമേഷൻ രംഗത്ത് ജോലി ചെയ്യുന്ന മകൻ ഡിയോൺ ജോസഫും സാേങ്കതിക സഹായം നൽകുന്നുണ്ട്.
-തുടർച്ചയായി ഇടതുപക്ഷം വിജയിക്കുന്ന വാർഡിൽ വിജയമുറപ്പിച്ചാണ് ഇൗ കലാ കുടുംബത്തിെൻറ പ്രചാരണം. ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബ് ജോ. കൺവീനറായ ഹീര ജോസഫ് 2003ലാണ് ജോലി തേടി ബഹ്റൈനിൽ എത്തിയത്. ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് സമാജത്തിലെ ആനയുടെ ശിൽപം ഒരുക്കിയത്. 2010ൽ സമാജത്തിൽ ഏറ്റവും വലിയ പൂക്കളവുമൊരുക്കി. കഴിഞ്ഞ വർഷത്തെ ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൽ പേപ്പർ കൊളാഷ് ഒരുക്കിയും ശ്രദ്ധ നേടിയിരുന്നു. നാടകരംഗത്തും സജീവമായ ഹീര ജോസഫ് നാട്ടിൽ നിരവധി നാടകങ്ങൾക്ക് രംഗപടമൊരുക്കിയിരുന്നു. ചില സിനിമകളിൽ അസി. ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

