സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടുനോമ്പ് ആചരണം
text_fieldsമനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ പ്രഥമ ദേവാലയമായ ബോംബേ ഭദ്രാസനത്തിലെ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ‘എട്ടുനോമ്പ് ആചരണം’ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും വൈകീട്ട് 6.15ന് സന്ധ്യനമസ്കാരം, വിശുദ്ധ കുര്‍ബാന മധ്യസ്ഥപ്രാർഥന. അഞ്ചിന് രാവിലെ 6.30 മുതല്‍ രാത്രി നമസ്കാരം, പ്രഭാത സമസ്കാരം, വിശുദ്ധ കുര്‍ബാന മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും.
ഏഴിന് വൈകീട്ട് 6.15 മുതല്‍ സന്ധ്യനമസ്കാരം, വിശുദ്ധ കുര്‍ബാന മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ആശീര്‍വാദം, നേർച്ച എന്നിവ നടക്കുമെന്നും ഏവരും പ്രാർഥനാപൂര്‍വം ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാ. തോമസുകുട്ടി പി.എൻ, ട്രസ്റ്റി സജി ജോർജ്, ആക്ടിങ് സെക്രട്ടറി സിബി ഉമ്മന്‍ സക്കറിയ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

