ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ് ടൂറിസം സ്റ്റാൾ പ്രദർശനം ഇന്ത്യൻ എംബസിയിൽ
text_fieldsഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ് ടൂറിസം സ്റ്റാൾ പ്രദർശനത്തിൽ നിന്ന്
മനാമ: ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളുടെ ടൂറിസം ആകർഷണങ്ങളും 'ഒരു ജില്ല ഒരു ഉൽപ്പന്നം' പദ്ധതി പ്രകാരം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ആണ് എംബസിയിലെ കോൺസുലാർ ഹാളിൽ ഇവ ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിലെ ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലുള്ള പ്രവാസികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്റ്റാളുകളിൽ പ്രദേശങ്ങളിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടുത്തെ തനത് ഉൽപ്പന്നങ്ങളും എടുത്തു കാണിക്കുന്നു.
'ഫോക്കസ് സ്റ്റേറ്റ്/യൂണിയൻ ടെറിട്ടറി' എന്ന ഇന്ത്യൻ എംബസിയുടെ സംരംഭത്തിന്റെ ഭാഗമായി, ഓരോ സംസ്ഥാനത്തെയും ടൂറിസം, ഒ.ഡി.ഒ.പി ഉൽപ്പന്നങ്ങൾ ഏകദേശം രണ്ട് മാസക്കാലയളവിൽ ഈ രീതിയിൽ പ്രദർശിപ്പിക്കാറുണ്ട്. രാജസ്ഥാൻ, കശ്മീർ, ഉത്തർപ്രദേശ്, കർണാടക, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, ബിഹാർ, ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളെ ഇതിനോടകം എംബസി ഫീച്ചർ ചെയ്തു കഴിഞ്ഞു. 2025 നവംബർ 15 മുതൽ ഡിസംബർ 5 വരെ കുരുക്ഷേത്രയിൽ നടക്കുന്ന അന്താരാഷ്ട്ര ഗീതാ മഹോത്സവം 2025 സാംസ്കാരിക ഉത്സവം എംബസി പ്രത്യേക ബാനറുകളിലൂടെ പ്രദർശിപ്പിച്ചു.മഹോത്സവത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കജ് മൗര്യ ചടങ്ങിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

