Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right24 മണിക്കൂറിനിടെ 13...

24 മണിക്കൂറിനിടെ 13 ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

text_fields
bookmark_border
24 മണിക്കൂറിനിടെ 13 ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന
cancel

മനാമ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബഹ്‌റൈന് നേരെ തൊടുത്തുവിട്ട 13 ഡ്രോണുകൾ കൂടി പ്രതിരോധ സേന വെടിവെച്ചിട്ടു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്‍റെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനമാണ് ഇവ തകർത്തതെന്ന് നാഷണൽ കമ്മ്യൂനിക്കേഷൻ സെന്‍റർ (എൻ.സി.സി) അറിയിച്ചു.

ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കിടെ രാജ്യം അതീവ ജാഗ്രതയിലാണ്. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 188 മിസൈലുകളും 466 ഡ്രോണുകളും ബി.ഡി.എഫ് തകർത്തിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നിലവിലെ സാഹചര്യത്തിൽ ഉത്തരവാദിത്തപരമായ ആശയവിനിമയം അത്യാവശ്യമാണെന്നും അധികൃതർ ഓർമിപ്പിച്ചു. രാജ്യം സുരക്ഷിതമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missiledronesdestroyeddefense forcesbaharin news
News Summary - Defense forces destroyed 13 drones within 24 hours
Next Story