Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുകുവി​െൻറ മൃതദേഹം...

സുകുവി​െൻറ മൃതദേഹം നാട്ടിലെത്തുംമു​േമ്പ അമ്മയും യാത്രയായി

text_fields
bookmark_border
സുകുവി​െൻറ മൃതദേഹം നാട്ടിലെത്തുംമു​േമ്പ അമ്മയും യാത്രയായി
cancel

മനാമ:  ബഹ്​റൈനിൽ  വീണ്​ പരിക്കേറ്റ്​  മരിച്ച കൊല്ലം  തലങ്കിരി ചർച്ച് റോഡിലെ   ‘ലയ്​ന’യിൽ  സുകു നടരാജ​​​​െൻറ മൃതദേഹം ഇന്നലെ രാത്രി നാട്ടിലെത്തിച്ചു. അതേസമയം കഴിഞ്ഞ എട്ട്​ വർഷമായി സുകുവി​നെ കാത്തിരുന്ന അമ്മ ലളിത (85) കഴിഞ്ഞ ദിവസം മരിച്ചു. 
 മകനെ അവസാനമായി കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ലളിതയെ  കഴിഞ്ഞ  ബുധനാഴ്​ച  പക്ഷാഘാതവും ഹൃദയാഘാതവും സംഭവിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സുകു മരിച്ച കാര്യം  ബന്​ധുക്കൾ അമ്മയെ അറിയിച്ചിരുന്നില്ല.  മെയ്​ 23 ന്​ ബഹ്​റൈനിൽ മരിച്ച സുകുവി​​​​െൻറ മൃതദേഹം നടപടി ക്രമങ്ങൾക്കുശേഷമാണ്​ ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്​. 

തുടർന്ന്​ ലളിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊല്ലം ബെൻസിയർ ആശുപത്രിയിലെ മോർച്ചറിയിലേക്ക്​ കൊണ്ടുപോയി. രണ്ടുപേരുടെയും മൃതദേഹങ്ങൾ ഒരുമിച്ച്​ ഇന്ന്​  പോളയത്തോട് ശ്​ശാനത്തിൽ  സംസ്​കരിക്കുമെന്ന്​ ബന്​ധുക്കൾ പറഞ്ഞു. 
ദീർഘകാലമായി പ്രവാസജീവിതം നയിച്ച സുകു (56) ആദ്യകാലത്ത്​ സ്വന്തമായി എ.സി റിപ്പയറിങ്​ ഷോപ്പ്​ നടത്തിയിരുന്ന ു.  മൂന്ന്​ പതിറ്റാണ്ടോളമായി  ബഹ്​റൈനിലുണ്ടായിരുന്നു. വർഷങ്ങൾക്ക്​ മുമ്പ്​   നാട്ടിൽ പോയി വിവാഹം കഴിക്കുകയും തുടർന്ന്​ വിവാഹ മോചനം നേടുകയും ചെയ്​തു. 

ഇതിനു​േശഷം ഭാര്യ മറ്റൊരു വിവാഹം കഴിച്ചു. കുടുംബ ജീവിതത്തി​​​​െൻറ താളം തെറ്റിയതോടെ മനോനിലയിൽ മാറ്റം വന്ന സുകുവിന്​ ജോലിയിലെ ശ്രദ്ധയും നഷ്​ടപ്പെടുകയായിരുന്നു.   ഇതിനിടെ സ്വന്തം ഷോപ്പും നഷ്​ടമായി. തുടർന്ന്​ ഡ്രൈവർ ജോലി ചെയ്​തു.  എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു ​േജാലിക്കും പോകാതായി. ഏഴ്​ മാസത്തോളമായി താമസിക്കാൻ മുറിയില്ലാതെ പാർക്ക്​ ചെയ്​ത വാഹനങ്ങളും മറ്റ്​ പൊതുസ്ഥലങ്ങളും ആശ്രയിക്കുകയായിരുന്നു.

അലഞ്ഞുതിരിഞ്ഞ്​ നടക്കുന്ന ഇയ്യാൾക്ക്​  സുഹൃത്തുക്കളാണ്​ പലപ്പോഴും ഭക്ഷണം വാങ്ങി കൊടുത്തിരുന്നത്​. രാത്രി ഉറങ്ങുന്നത്​ പാർക്ക്​ ചെയ്​ത  തുറസായ വാഹനങ്ങൾക്കുള്ളിലായിരുന്നു രാത്രി ഉറങ്ങുന്നത്​. കഴിഞ്ഞ മെയ്​ 19 ന്​ രാത്രി കുവൈത്ത്​ റോഡിലുള്ള പിക്ക്​ അപ്പ്​ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്ന സ്ഥലത്തേക്ക്​ പോകു​േമ്പാൾ തെന്നി വീണ്​ പരിക്കേൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായി ഇയ്യാളെ ദൃക്​സാക്ഷികൾ വിവരം അറിയിച്ചതിനെ തുടർന്ന്​ ആംബുലൻസ്​ എത്തി ആശുപത്രിയിലേക്ക്​ മാറ്റുകയും മെയ്​ 23 ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ വെച്ച്​ മരണപ്പെടുകയുമായിരുന്നു. സുകുവി​​​​െൻറ കൊല്ലത്തുള്ള വസതി ബഹ്​റൈനിലെ സാമൂഹിക പ്രവർത്തകനായ സിയാദ്​ ഏഴംകുളം സന്ദർശിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadgulf newsmothermalayalam newsson
News Summary - Dead-son-mother-Gulf news
Next Story