Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്യാ​മ്പി​ങ് സീ​സ​ൺ...

ക്യാ​മ്പി​ങ് സീ​സ​ൺ മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് മി​ക​ച്ച അ​വാ​ർ​ഡ് നേ​ടി​യ​വ​ർ​ക്ക് ആ​ദ​രം

text_fields
bookmark_border
ക്യാ​മ്പി​ങ് സീ​സ​ൺ മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് മി​ക​ച്ച അ​വാ​ർ​ഡ് നേ​ടി​യ​വ​ർ​ക്ക് ആ​ദ​രം
cancel
camera_alt

മി​ക​ച്ച ക്യാ​മ്പ് അ​വാ​ർ​ഡ് നേ​ടി​യ​വ​രെ ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ങ് സീ​സ​ണി​ന്റെ ര​ണ്ടാം വാ​ര​ത്തി​ലെ മി​ക​ച്ച ക്യാ​മ്പ് അ​വാ​ർ​ഡ് നേ​ടി​യ ര​ണ്ടു​പേ​രെ ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ആ​ദ​രി​ച്ചു. മി​ക​ച്ച ക്യാ​മ്പു​ക​ൾ​ക്ക് എ​ല്ലാ ആ​​ഴ്ച​യും കാ​ഷ് പ്രൈ​സു​ക​ൾ ന​ൽ​കു​മെ​ന്ന് മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ജ​യി​ക​ളാ​യ ഷ​രീ​ഫ അ​ബ്ദു​ൽ ക​രീം, വ​ലീ​ദ് മു​ഫ്ത എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ന​വം​ബ​ർ 10 ന് ​ആ​രം​ഭി​ച്ച ക്യാ​മ്പി​ങ് ഫെ​ബ്രു​വ​രി 29 വ​രെ നീ​ളും.​ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ക്യാ​മ്പി​ങ് ന​ട​ത്താ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. പാ​രി​സ്ഥി​തി​ക​വും സു​ര​ക്ഷ സം​ബ​ന്ധ​വു​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് ടെ​ന്റി​ങ്. ഫെ​ബ്രു​വ​രി 29ന് ​സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ എ​ല്ലാ ആ​ഴ്ച​യും അ​വാ​ർ​ഡ് തു​ട​രും. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ അ​ൽ ജ​നോ​ബി​യ ആ​പ് ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ന് ഫീ​സി​ല്ല.

സു​ര​ക്ഷി​ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ടെ​ന്‍റ്​ സീ​സ​ൺ ഒ​രു​ക്കാ​ൻ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മ​രു​ഭൂ​മി​യി​ലെ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശ്ര​മി​ക്കാ​നാ​യാ​ണ് ആ​യി​ര​ങ്ങ​ൾ സീ​സ​ണി​ൽ എ​ത്തു​ന്ന​ത്. campers@southern.gov.bh എ​ന്ന ഇ- ​മെ​യി​ലി​ലും 17750000 എ​ന്ന ന​മ്പ​റി​ലും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​ൽ ജ​നോ​ബി​യ ആ​പ്പി​ൽ ഇ​ൻ​സ്റ്റ​ന്റ് ചാ​റ്റ് വ​ഴി​യും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഓ​രോ ആ​ഴ്ച​യി​ലും ന​ൽ​കു​ന്ന ക്യാ​മ്പ് അ​വാ​ർ​ഡി​നാ​യി സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പ​ങ്കാ​ളി​ത്ത ഫോ​റം ഫി​ൽ ചെ​യ്യ​ണം. ടെ​ന്റു​ക​ളു​ടെ സു​ര​ക്ഷ, പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നി​വ അ​വാ​ർ​ഡ് സം​ഘാ​ട​ക സ​മി​തി നി​ര​വ​ധി ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HonorAwardCamping Season
News Summary - Camping-Season-Third-Week-Honor-Award-Winners
Next Story