Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.കെ.എസ് ഹാർമണി - 2026’; അധ്യാപകരെ ആദരിക്കാനൊരുങ്ങി ബി.കെ.എസ്

text_fields
bookmark_border
ഇപ്പോൾ ജോലി ചെയ്യുന്നവർക്കും, റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം
ബി.കെ.എസ് ഹാർമണി - 2026’; അധ്യാപകരെ   ആദരിക്കാനൊരുങ്ങി ബി.കെ.എസ്
cancel

മനാമ: ബഹ്‌റൈനിലെ വിവിധ സ്കൂളുകളിലും, കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിച്ചിട്ടുള്ള ഇന്ത്യാക്കാരായ അധ്യാപകരെ ബഹ്‌റൈൻ കേരളീയ സമാജം ആദരിക്കുന്നു. ഇപ്പോൾ ജോലി ചെയ്യുന്നവർക്കും, റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം. 2026 ആഗസ്റ്റ് 15 ശനിയാഴ്ച്ച കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന ‘ബി.കെ.എസ് ഹാർമണി - 2026’ പരിപാടിയിൽ വെച്ച് കേരള ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അവാർഡുകൾ നൽകുന്നത്. ബഹ്‌റൈൻ കേരളീയ സമാജം വർഷം തോറും കേരളത്തിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ പ്രവാസികളുടെ വാർഷിക സമ്മേളനമാണ് ‘ബി.കെ.എസ് ഹാർമണി’.

മുൻ പ്രവാസികളും, ഇപ്പോൾ നാട്ടിൽ അവധിയിലുള്ള പ്രവാസികളും ചേർന്നു ആയിരത്തിലധികം ബഹ്‌റൈൻ പ്രവാസികൾ ഇത്തവണത്തെ കൂടിച്ചേരലിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും, ജന. സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രി റോജി എം ജോൺ, എൻ.കെ പ്രേമചന്ദ്രൻ എം.പി, ബെന്നി ബെഹനാൻ എം.പി, മറ്റ്‌ ജനപ്രതിനിധികൾ, സാംസ്കാരിക നായകർ ചടങ്ങിൽ പങ്കെടുക്കും.

ഹാർമണിയിൽ പങ്കെടുക്കാനും, അധ്യാപകപുരസ്കാരത്തിനും താഴെ പ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: വർഗീസ് കാരയ്ക്കൽ : +973 39617620, വർഗീസ് ജോർജ് : +973 39291940, ദിലീഷ് കുമാർ : +973 39720030.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ബി.കെ.എസ് ഹാർമണി - 2026’; അധ്യാപകരെ ആദരിക്കാനൊരുങ്ങി ബി.കെ.എസ്
Next Story