ഇന്ന് ബി.ഡി.എഫ് സൈനികാഭ്യാസം നടത്തും
text_fieldsമനാമ: നിലവിലെ സാഹചര്യങ്ങൾക്കനുസൃതമായി സുരക്ഷ വർധിപ്പിക്കുക, മുൻകരുതലുകൾ സ്വീകരിക്കുക എന്നതിന്റെ ഭാഗമായി ഇന്ന് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് സമുദ്ര മേഖലയിൽ സൈനിക അഭ്യാസം നടത്തും. രാവിലെ ഏഴിനും പത്തിനുമിടയിൽ ദക്ഷിണ പടിഞ്ഞാറൻ കടൽ മേഖലയിലാണ് സൈനിക പരിശീലനം.
തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ കടലിലേക്ക് വ്യാപിച്ചുള്ള മേഖലയിലാണ് സൈനിക അഭ്യാസം നടക്കുക. നിർദ്ദിഷ്ട സമയത്ത് സുരക്ഷിതത്വത്തിനായി പൊതു ജനങ്ങൾ ജാഗ്രത പാലിക്കുകയും, വെടിവെപ്പ് നടത്തപ്പെടുന്ന പ്രദേശങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് ജനറൽ കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

