Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
cancel
camera_alt

ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്

മനാമ: ബഹ്‌റൈൻ നവകേരള ഹൂറ - മുഹറഖ് മേഖല കമ്മിറ്റി അദിലിയ അൽ ഹിലാൽ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു.

കോ - ഓർഡിനേഷൻ സെക്രട്ടറിയും, ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജ് കൃഷ്ണൻ, നിതീഷ്. എ.വി, മുഹമ്മദ്‌ അൻസൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത് ആവള സ്വാഗതവും, മേഖല അസി. സെക്രട്ടറി മുഹമ്മദ്‌ ഷെഫീഖ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ ആശുപത്രിക്കുള്ള ഉപഹാരം ഡോക്ടർ ഹെക്ടർ കോ - ഓർഡിനേഷൻ സെക്രട്ടറി ജേക്കബ്ബ് മാത്യുവിൽ നിന്നും ഏറ്റുവാങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Navakerala conducts free medical camp
Next Story