ലുലു എക്സ്ചേഞ്ച് ബഹ്റൈൻ 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം അഭിമാനപൂർവം ആഘോഷിച്ച് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ. ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയും ബഹ്റൈനുമായി പങ്കിടുന്ന സൗഹൃദവും പരിപാടി പ്രതിഫലിപ്പിച്ചു.ഈ ബന്ധം ഔദ്യോഗിക തലത്തിൽ മാത്രമല്ല, ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ജീവിതത്തിലും ആഴത്തിൽ വേരൂന്നിയതാണ്. ബഹ്റൈന്റെ പുരോഗതിയിൽ ഇന്ത്യൻ പ്രവാസി സമൂഹം വലിയ സംഭാവനകൾ നൽകിയതോടൊപ്പം, തങ്ങളുടെ മാതൃരാജ്യവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കുടുംബങ്ങളെയും സ്വപ്നങ്ങളെയും അതിരുകൾക്കപ്പുറം ബന്ധിപ്പിക്കുന്ന വിശ്വസ്തമായ ഒരു പാലമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്തി ലുലു എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. ഞങ്ങളുടെ വിശാലമായ ബ്രാഞ്ച് ശൃംഖലയും സുരക്ഷിതമായ ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് ബഹ്റൈനിലെ ഓരോ ഇന്ത്യക്കാരനും തങ്ങളുടെ പണം വേഗത്തിലും സുതാര്യമായും വീട്ടിലേക്ക് അയക്കാൻ സാധിക്കുന്നു. ലുലു മണി ആപ്പ് ഈ രംഗത്ത് മുൻപന്തിയിലാണ്. ഉപഭോക്താക്കൾക്ക് എവിടെനിന്നും പണം അയക്കാൻ ഈ ആപ്പ് സഹായകമാകുന്നു. ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള പുതിയ പരിഷ്കാരങ്ങൾ, ബഹ്റൈനിലെ ഇന്ത്യക്കാർക്ക് ഇന്ത്യയിലെ ബിൽ പേയ്മെന്റുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഉപഭോക്താക്കളുടെ സാമ്പത്തിക കൈമാറ്റങ്ങൾ എളുപ്പമാക്കുന്നതിനും മികച്ച ഭാവി സൃഷ്ടിക്കുന്നതിനും നൂതനവും വിശ്വസ്തവുമായ സേവനങ്ങൾ നൽകുമെന്നും ഞങ്ങൾ ഉറപ്പ് നൽകുമെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ആഘോഷിക്കുന്ന ഈ വേളയിൽ, ബഹ്റൈനിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും ഞങ്ങൾ ഊഷ്മളമായ ആശംസകൾ നേരുന്നു. വിശ്വാസം, പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ലുലു എക്സ്ചേഞ്ച് എന്നും പ്രതിജ്ഞാബദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

