Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ...

ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 33 ശ​ത​മാ​നം വ​ർ​ധ​നവ്

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 33 ശ​ത​മാ​നം വ​ർ​ധ​നവ്
cancel

മ​നാ​മ: ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 33 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ കാ​ബി.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 6.4 ദ​ശ​ല​ക്ഷ​ത്തി​ൽ എ​ത്തി​യ​താ​യും പാ​ർ​ല​​മെ​ന്റ് പ്ര​തി​വാ​ര സെ​ഷ​നി​ൽ അ​ദ്ദേ​ഹം എം.​പി​മാ​രെ അ​റി​യി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​മു​മ്പു​ള്ള നി​ര​ക്കി​ലേ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ധി​കം താ​മ​സി​യാ​തെ അ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ 14 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ പ​ദ്ധ​തി​ക​ൾ നി​ല​വി​ലു​ണ്ട്.

ലാ​ഭ​ക​ര​മാ​യ റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന എം.​പി​മാ​രു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ​ക്ഷേ, റൂ​ട്ടു​ക​ൾ നി​ശ്ച​യി​ക്കു​മ്പോ​ൾ മ​റ്റ് പ​ല ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. സാ​ങ്കേ​തി​ക​മോ പ്ര​വ​ർ​ത്ത​ന​പ​ര​മോ ആ​യ വ​ശ​ങ്ങ​ൾ മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ​പ​ര​മാ​യും സു​ര​ക്ഷാ​പ​ര​മാ​യു​മു​ള്ള അ​നു​മ​തി​ക​ളും ആ​വ​ശ്യ​മാ​ണ്.

രാ​ഷ്ട്രീ​യ​മാ​യും ന​യ​ത​ന്ത്ര​പ​ര​മാ​യും ബ​ന്ധ​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. ബ​ഹ്‌​റൈ​നും ദ​ക്ഷി​ണ കൊ​റി​യ​യും ത​മ്മി​ലു​ള്ള വ്യോ​മ​യാ​ന ക​രാ​റി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രാ​ർ ശൂ​റ കൗ​ൺ​സി​ലി​ന്റെ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ചു.വ്യോ​മ​ഗ​താ​ഗ​തം ലാ​ഭ​ക​ര​മാ​യി ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത രാ​ജ്യ​വു​മാ​യി ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​നെ എം.​പി​മാ​ർ വി​മ​ർ​ശി​ച്ചു.

സി​റി​യ, ഇ​റാ​ഖ്, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​മാ​ന സ​ർ​വി​സ് തു​ട​ങ്ങി​യാ​ൽ ലാ​ഭ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ചി​ല എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ ധാ​രാ​ള​മു​ണ്ടാ​കും. അ​വി​ടേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം മാ​റി​യെ​ന്നും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passengersBahrain International Airport
News Summary - Bahrain International Airport; 33 percent increase in the number of passengers
Next Story