Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്‌റൈന് നേരെ ബുധനാഴ്ചയും ഇറാന്റെ വ്യോമാക്രമണ ശ്രമങ്ങൾ: പ്രതിരോധിച്ചതായി ബി.ഡി.ഫ്
text_fieldsbookmark_border
മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ തുടർച്ചയായി നടത്തിവരുന്ന ആക്രമണങ്ങളുടെ ഭാഗമായി, ബുധനാഴ്ചയുണ്ടായ നിരവധി വ്യോമാക്രമണ ശ്രമങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു.
സുരക്ഷാ ഭീഷണിയെത്തുടർന്ന് പൗരന്മാരും താമസക്കാരും ശാന്തത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ യു.എസ് - ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ബഹ്‌റൈന് നേരെ വീണ്ടും ആക്രമണ ശ്രമങ്ങളുണ്ടായത്.
തുടർച്ചയായി മൂന്നാം ദിവസമാണ് ഇത് ബഹ്‌റൈനിൽ ആക്രമണമുണ്ടാകുന്നത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Next Story

