ബഹ്റൈൻ ചേംബർ തെരഞ്ഞെടുപ്പ്; ഇസ്തിദാമ ബ്ലോക്കിന് ഉജ്ജ്വല വിജയം
text_fieldsമനാമ: ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ഭരണസമിതിയിലേക്ക് നടന്ന ആവേശകരമായ തെരഞ്ഞെടുപ്പിൽ നബീൽ കാനു നയിച്ച ഇസ്തിദാമ സഖ്യം വൻ വിജയം നേടി. ആകെ ലഭ്യമായ 18 സീറ്റുകളിൽ 17 എണ്ണവും തൂത്തുവാരിക്കൊണ്ടാണ് ഇസ്തിദാമ കരുത്തുകാട്ടിയത്. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ വെച്ച് നടന്ന വോട്ടെടുപ്പിൽ ഒരൊറ്റ സീറ്റ് മാത്രമാണ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേടാനായത്.
18 അംഗ ബോർഡിൽ 17 പേർ ഇസ്തിദാമ ബ്ലോക്കിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ വോട്ടുകൾ (58,590) നേടി സഖ്യത്തെ മുന്നിൽ നിന്ന് നയിച്ച നബീൽ കാനു ചേംബർ ചെയർമാനായി ചുമതലയേൽക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബോബ് താക്കർ (32,538 വോട്ടുകൾ) മാത്രമാണ് ഇസ്തിദാമയുടെ കുതിപ്പിനിടയിൽ ഒരു സീറ്റ് നേടിയത്. രാവിലെ 8 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി 10 മണി വരെ നീണ്ടുനിന്നു. മലയാളികളടക്കം ആയിരക്കണക്കിന് വ്യാപാരികളും കമ്പനി പ്രതിനിധികളും സമ്മതിദാനാവകാശം വിനിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

