പ്രവാസലോകത്ത്​ ഹൃദയാഘാത മരണം വർധിക്കുന്നു

19:58 PM
29/07/2019
മനാമ: കഴിഞ്ഞ 17 ദിവസത്തിനുള്ളിൽ ബഹ്​റൈനിൽ ഹൃദയാഘാതംമൂലം നിര്യാതരായത്​ അഞ്ചു പ്രവാസി മലയാളികൾ. പ്രവാസികളുടെ ഹൃദയാഘാത മരണങ്ങൾ തുടരുന്നത്​ ആശങ്ക ഉണ്ടാക്കുന്നുണ്ട്​.  കഴിഞ്ഞ ജൂലൈ 12ന്​ തിരുവനന്തപുരം സ്വദേശി നെഞ്ചുവേദനയെത്തുടർന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴി ആംബുലൻസിൽ മരിച്ചു. ജൂലൈ 17 ന്​ വൈകുന്നേരം ആന്തുലൻസ്​ ഗാർഡനിൽ നടക്കാനിറങ്ങിയ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു. അന്നേദിവസം കോട്ടയം വെള്ളൂർ സ്വദേശിനിയും ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു.  ​

ഇവർ ഹൃദയ സംബന്​ധമായ  വിദഗ്​ധ ചികിത്​സക്കും ശസ്​ത്രക്രിയക്കുമായി നാട്ടി​േലക്ക്​ പോകാനിരിക്കുകയായിരുന്നു. ജൂലൈ 18 ന്​ വടകര സ്വദേശിയും വാഹനത്തിൽ ഇരിക്കു​േമ്പാൾ  ഹൃദയാഘാതം കാരണം മരിച്ചു. ഇന്നലെ തൃ​ശൂർ സ്വദേശിയുടെ മരണവാർത്തയുമെത്തി. ഹൃദയാഘാത മരണങ്ങൾ തുടർച്ചയാകു​ന്നത്​ പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്​. ഇൗ സന്ദർഭത്തിൽ, സ്വന്തം ഹൃദയാരോഗ്യ പരിശോധന നടത്തുകയും  ജീവിതത്തി​​​​െൻറ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ദൗത്യം എല്ലാ    പ്രവാസികളും ഏറ്റെടുക്കണമെന്ന്​ വിദഗ്​ധരുടെ നിർദേശങ്ങൾ ഉയരുന്നുണ്ട്​. രക്തസമ്മർദം, പ്രമേഹം എന്നീ ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ  ഉൾപ്പെടെ, ആവശ്യമായ പരിശോധന നടത്തണമെന്ന്​ ​േഡാക്​ടർമാർ ചൂണ്ടിക്കാട്ടുന്നു.

വാരാന്ത്യങ്ങളിൽ വിവിധ മലയാളി സാമൂഹിക സംഘടനകൾ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്​. എന്നാൽ ഇത്തരം ക്യാമ്പുകളിലേക്ക്​ പോയി ആവശ്യമായ പരിശോധനകൾ നടത്താൻ പലർക്കും മടിയാണ്​. മെഡിക്കൽ ക്യാമ്പുകളിൽ പ​െങ്കടുത്ത്​ ലാബ്​ പരിശോധനകൾ നടത്തി മടങ്ങുന്നവരിൽ പലരും പരിശോധന ഫലം വാങ്ങാൻപോലും വരാറില്ലെന്നും കണ്ടെത്തലുകളുണ്ട്​. പ്രവാസികളിൽ കൊളസ്​ട്രോൾ കൂടുതൽ അളവിൽ കണ്ടെത്താറുണ്ടെന്നും ഡോക്​ടർമാർ പറയുന്നു. ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവയിൽ പ്രവാസികൾ പിന്നിലാണ്​. ഇത്തരം അ​ശ്രദ്ധ ഹൃദയത്തിനെ തകരാറിലാക്കുകയും ചെയ്യുന്നു. ഹൃദയത്തിന്​  അനുഭവപ്പെടുന്ന അസ്വസ്ഥതകൾ സ്വാഭാവികമാണെന്ന്​ കരുതുകയും അതിനെ കാര്യമാക്കാതിരിക്കുകയും ചെയ്യുന്നവരാണ്​ പ്രവാസികളായ പലരും. ഇതും​ പൊടുന്നനെയുള്ള ഹൃദയാഘാത മരണങ്ങളിലേക്ക്​ നയിക്കുന്നുണ്ട്​. 
Loading...
COMMENTS