പ്രമുഖ മ്യൂസിക് ബാന്‍റായ ബാക്ക്‌സ്ട്രീറ്റ് ബോയ്സ് കോൺസെർട്ടിന്റെ പേരിൽ തട്ടിപ്പ്
text_fieldsമനാമ: ബഹ്‌റൈനിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതും രാജ്യത്ത് നടക്കാത്തതുമായ പരിപാടികളുടെ പേരിൽ സമൂഹമാധ്യമങ്ങൾ വഴി ടിക്കറ്റ് വിൽപന നടത്തുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്. പ്രമുഖ മ്യൂസിക് ബാന്‍റായ 'ബാക്ക്‌സ്ട്രീറ്റ് ബോയ്സ്' ബഹ്‌റൈനിൽ പ്രകടനം നടത്തുമെന്നും ഇതിനായി 25 മുതൽ 150 ബഹ്‌റൈനി ദീനാർ വരെ വിലയുള്ള ടിക്കറ്റുകൾ ലഭ്യമാണെന്നും ഒരു ഓൺലൈൻ അക്കൗണ്ടിൽ വ്യാജ പ്രചാരണം നടന്നിരുന്നു. ഇത് വിശ്വസിച്ച് പലരും ടിക്കറ്റുകൾ വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് 'കലണ്ടർ ബഹ്‌റൈൻ' ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാജന്മാരെയും അനൗദ്യോഗിക അക്കൗണ്ടുകളെയും കരുതിയിരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. യഥാർത്ഥ പരിപാടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ @calendar.bahrain, @beyon_aldana എന്നീ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളിൽ മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക. വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

