ഡോ. മർയം അൽ ജലാഹിമക്ക് പുരസ്കാരം
text_fieldsമനാമ: നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമക്ക് ഇൻറർനാഷനൽ േഡറ്റ കോർപറേഷെൻറ ആദരവ്. മധ്യപൗരസ്ത്യ മേഖലയിലെ ബിസിനസ് സി.ഇ.ഒമാരുടെ വിഭാഗത്തിൽ സുസ്ഥിരത, സേവന മേഖലയിലെ വളർച്ച, ഡിജിറ്റലൈസേഷൻ എന്നീ വിഭാഗങ്ങളിലെ മികവിനാണ് ആദരവെന്ന് ഐ.ഡി.സി വ്യക്തമാക്കി. കോവിഡ് കാലത്ത് വിവിധ സേവന മേഖലകളുടെ വികസനത്തിനും പരിഷ്കരണത്തിനും അവർ ശ്രമിച്ചതായി അവാർഡ് നിർണയകമ്മിറ്റി വിലയിരുത്തി.
കോവിഡ് കാലത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവെക്കാനായത് അന്താരാഷ്ട്ര തലത്തിൽ ബഹ്റൈനെ ശ്രദ്ധേയമാക്കിയതായി ഡോ. ജലാഹിമ വ്യക്തമാക്കി. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലും ബഹ്റൈൻ ഏറെ മുൻപന്തിയിലാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകൾ ഇതിനു വലിയ പങ്കുവഹിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ആദരവ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച അവർ ആരോഗ്യസേവന മേഖലയിൽ കൂടുതൽ മികവിനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

