പ്രിയപ്പെട്ട പാട്ടിന് ലഭിച്ച പുരസ്കാരം -സിത്താര
text_fieldsമനാമ: ഏറെ പ്രിയപ്പെട്ടതായി കരുതിയ പാട്ടിന് മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഗായിക സിത്താര കൃഷ്ണകുമാർ. ബഹ്റൈനിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീതനിശയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ചലച്ചിത്ര പുരസ്കാരം സിത്താരയെ തേടിയെത്തുന്നത്.
അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റെയ്നി നൈറ്റിന്റെ പ്രാക്ടിസിനിടയിലാണ് അവാർഡ് വിവരം അറിഞ്ഞതെന്നും സിത്താര പറഞ്ഞു. കാണെക്കാണെ ചിത്രത്തിലെ 'പാൽനിലാവിൻ പൊയ്കയിൽ' എന്ന മനോഹര ഗാനത്തിനാണ് അവാർഡ് എന്നതിൽ സന്തോഷമുണ്ട്.
ചില പാട്ടുകൾ പാടുമ്പോൾ നമുക്ക് അത് പ്രീയപ്പെട്ടതാകും. പിന്നീട് അത് വീണ്ടും വീണ്ടും മൂളി നടക്കും. അങ്ങനെയുള്ളൊരു പാട്ടാണിത്. പ്രാക്ടിസും പാട്ടുമൊക്കെ മുന്നോട്ട് തുടരാനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ അവാർഡ്. ഒരുപാട് മികച്ച ഗായകരും സംഗീതജ്ഞരുമുള്ള മേഖലയാണിത്. അതിനിടയിൽ മികച്ച ഗാനങ്ങൾ പാടാനുള്ള അവസരം കിട്ടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

