ഹമദ് രാജാവിന് അറബ് റെഡ്ക്രോസ്, റെഡ്ക്രസൻറ് അവാർഡ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫക്ക് അറബ് റെഡ്ക്രോസ്, റെഡ് ക്രസൻറ് എന്നിവയുടെ അവാർഡ്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ മാനുഷിക പ്രവർത്തന മികവ് പരിഗണിച്ചാണ് 'അബൂബക്കർ സിദ്ദീഖ്' അവാർഡിന് ഹമദ് രാജാവ് അർഹനായത്.
സാഫിരിയ്യ പാലസിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഹമദ് രാജാവ് അവാർഡ് ഏറ്റുവാങ്ങി. അറബ് റെഡ് ക്രസൻറ് ആൻഡ് റെഡ് ക്രോസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. സാലിഹ് ബിൻ ഹമദ് അത്തുവൈജി അവാർഡ് സമ്മാനിച്ചു.
ബഹ്റൈൻ റെഡ് ക്രസൻറ് സൊസൈറ്റി ചെയർമാനും 45ാമത് റെഡ്ക്രോസ് ആൻഡ് റെഡ് ക്രസൻറ് സൊസൈറ്റി ജനറൽ കൗൺസിൽ ചെയർമാനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സൗദി റെഡ് ക്രസൻറ് പ്രസിഡൻറ് ഡോ. ജലാൽ മുഹമ്മദ് അൽ ഉവൈസി, ഈജിപ്ത് റെഡ് ക്രസൻറ് സൊസൈറ്റി റാമി ജമീൽ അന്നാദിർ, ഇറാഖ് റെഡ് ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് യാസീൻ അഹ്മദ് അബ്ബാസ്, ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് യൂനുസ് നമിർ അൽ ഖത്തീബ് എന്നിവർ ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

