അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിന് "സെന്റർ ഓഫ് എക്സലൻസ്' പദവി
text_fields'സെന്റർ ഓഫ് എസക്സലൻസ്' അംഗീകാരം അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് അധികൃതർ സ്വീകരിക്കുന്നു
മനാമ: മെറ്റബോളിക്, ബാരിയാട്രിക് സർജറി രംഗത്ത് യുഎസിലെ സർജിക്കൽ റിവ്യൂ കോർപറേഷന്റെ (എസ്.ആർ.സി) 'സെന്റർ ഓഫ് എക്സലൻസ്' അംഗീകാരം നേടുന്ന ബഹ്റൈനിലെ ഏക ആശുപത്രിയായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ മാറി. കൂടാതെ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ കൺസൾട്ടന്റ് - ജനറൽ സർജറി (ബാരിയാട്രിക് സർജറി) വിഭാഗം മേധാവിയായ ഡോ. ആമിർ അൽദേരാസി ബഹ്റൈനിലെ ആദ്യത്തെ എസ്.ആർ.സി മാസ്റ്റർ സർജൻ പദവി സ്വന്തമാക്കി.
അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് എസ്.ആർ.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. നീൽ ഹച്ചർ, ഇന്റർനാഷനൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഡോ. ഡാനിയേല കാസഗ്രാൻഡെ എന്നിവരിൽ നിന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഡോ. ആമിർ അൽദേരാസി എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി.
രോഗികളുടെ സുരക്ഷ, ഗുണനിലവാരം, ക്ലിനിക്കൽ മികവ് എന്നിവയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഹോസ്പിറ്റലിന്റെ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ശസ്ത്രക്രിയാ ഫലങ്ങൾ, മെറ്റബോളിക്, ബാരിയാട്രിക് സേവനങ്ങളുടെ പൂർണമായ വ്യാപ്തി എന്നിവയെക്കുറിച്ച് എസ്.ആർ.സി സമഗ്രമായ വിലയിരുത്തൽ നടത്തിയിരുന്നു. മികച്ച ക്ലിനിക്കൽ ഫലങ്ങൾ, അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ കർശനമായി പാലിക്കൽ, പൂർണമായി സംയോജിപ്പിച്ച മൾട്ടിഡിസിപ്ലിനറി കെയർ മോഡൽ എന്നിവ തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഈ അംഗീകാരം ലഭിക്കൂ. ഈ അംഗീകാരം ലഭിച്ചതോടെ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ബഹ്റൈനിലെ മെറ്റബോളിക്, ബാരിയാട്രിക് സർജറിക്ക് വേണ്ടിയുള്ള ദേശീയ റഫറൻസ് കേന്ദ്രമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

