Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅതിജീവനത്തിന്‍റെ...

അതിജീവനത്തിന്‍റെ പൂക്കാലം; ബഹ്റൈനിലെ തകർന്ന കെട്ടിടങ്ങളെ പ്രത്യാശയുടെ പ്രതീകങ്ങളാക്കി വോയ്ഡ് ഡിസൈൻ ഏജൻസി

text_fields
bookmark_border
അതിജീവനത്തിന്‍റെ പൂക്കാലം; ബഹ്റൈനിലെ തകർന്ന കെട്ടിടങ്ങളെ പ്രത്യാശയുടെ പ്രതീകങ്ങളാക്കി വോയ്ഡ് ഡിസൈൻ ഏജൻസി
cancel

മനാമ: ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളെയും വീടുകളെയും കലയിലൂടെ പുനർനിർമ്മിച്ച് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ബഹ്‌റൈൻ ആസ്ഥാനമായ വോയ്ഡ് ഡിസൈൻ ഏജൻസി. ആക്രമണങ്ങളിൽ തകർന്ന ഭാഗങ്ങളിൽ നിന്ന് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിൽ പുനരാവിഷ്കരിച്ച ഇവരുടെ കലാസൃഷ്ടികൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

ഭീതിയുടെയും ആശങ്കയുടെയും ഈ കാലഘട്ടത്തെ അതിജീവനത്തിന്‍റെ കരുത്താക്കി മാറ്റാനാണ് ‘ബ്ലൂമിംഗ് ത്രൂ ദി ക്രാക്സ്’ എന്ന ഈ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഹിദ്ദിലെ തകർന്ന വീടുകളും സീഫിലെ കഫേകളും തകർന്ന ടവറുകളുമെല്ലാം വർണാഭമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് ടീം റീ-ഇമാജിൻ ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിലവിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 28 വയസ്സുകാരിയായ ജവാഹർ അൽ ആമിറിന്‍റെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ഡിസൈനർമാരുടെ സംഘമാണ് ഈ ആശയത്തിന് പിന്നിൽ.

നാശനഷ്ടങ്ങൾക്കിടയിലും ബഹ്‌റൈനിലെ ജനങ്ങളുടെ മനക്കരുത്തും പോരാട്ടവീര്യവും വിളിച്ചോതുന്നതാണ് ഈ കലാസൃഷ്ടികൾ. തകർന്ന ഓരോ ഇഷ്ടികയ്ക്കിടയിൽ നിന്നും പുത്തൻ ജീവിതം നാമ്പെടുക്കുമെന്ന വലിയ സന്ദേശമാണ് ഇത് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:designagencysymbolshopesurvivalBahrain
News Summary - A season of survival: Void Design Agency turns Bahrain's ruined buildings into symbols of hope
Next Story