ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒരോർമപ്പെടുത്തൽ
text_fieldsവർഗീസ് കുര്യൻ ചെയർമാൻ, മാനേജിങ് ഡയറക്ടർ വി.കെ.എൽ അൽ നമൽ ഗ്രൂപ്
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം ഓർമിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാൾ. ഹജ്ജിന്റെ ആത്മീയതയും പരസ്പര സ്നേഹം പങ്കുവെക്കലുമാണ് മുസ്ലിം സമൂഹത്തിന് ബലിപെരുന്നാൾ. വിജയത്തിന്റെ സോപാനത്തില്‍ വിരാജിക്കാനുള്ള ഏകവഴി തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക മാത്രമാണെന്നതാണ് പ്രവാചകൻ ഇബ്രാഹിം നബിയുടെ സ്മരണയിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒരോർമപ്പെടുത്തൽകൂടിയാണിത്.
ലോകമെമ്പാടുമുള്ള മനുഷ്യർക്കിടയിൽ ജാതി മത ഭേദമന്യേ തുല്യ പരിഗണനയോടെ സമാധാനത്തിെന്റ സ്നേഹവായ്പുകൾ കൈമാറുന്ന, ആലിംഗനംചെയ്യുന്ന അതിസുന്ദര ദിനങ്ങളാണ് ഇതുപോലുള്ള ആഘോഷങ്ങൾ. മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിനുവേണ്ടി പ്രാർഥിച്ചുകൊണ്ടുമാവട്ടെ ഈ ബലിപെരുന്നാള്‍. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈനിലെ എല്ലാ പ്രിയ ജനങ്ങൾക്കും പ്രവാസി സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു. കൂടെ ബലിപെരുന്നാളിന്റെ പൊലിമക്കൊത്ത സംഗീത സായാഹ്നവുമായി ഗൾഫ്മാധ്യമവും മീഫ്രണ്ടുമൊരുക്കുന്ന ‘വൈബ്സ് ബഹ്റൈൻ’ എന്ന പരിപാടിക്കും എന്റെ എല്ലാവിധ ആശംസകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

