ബഹ്​റൈനിൽ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ്യ​വ​സ്​​ഥ​ക​ളോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​രാം

  • മേ​യ്​ 27 മു​ത​ൽ ബാ​ർ​ബ​ർ ഷാ​പ്പു​ക​ൾ​ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കും

-
08:23 AM
23/05/2020

മ​നാ​മ: ഇൗ​ദു​ൽ ഫി​ത്വ്​​ർ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. 
ഇൗ​ദ്​ ആ​ഘോ​ഷ​ങ്ങ​ൾ ചെ​റി​യ കു​ടും​ബ കൂ​ട്ടാ​യ്​​മ​യാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. ഒ​രു വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​യാ​ണ്​ ഇ​ത്​ ന​ട​ത്തേ​ണ്ട​ത്. ഇൗ​ദ്​ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഇൗ​ദ്​ കൂ​ട്ടാ​യ്​​മ​ക​ൾ ഒാ​ൺ​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം. 

മ​റ്റ്​ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ:
മേ​യ്​ 27 മു​ത​ൽ എ​ല്ലാ ബാ​ർ​ബ​ർ ഷാ​പ്പു​ക​ളും മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കും
വാ​ണി​ജ്യ, വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ്യ​വ​സ്​​ഥ​ക​ളോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​രാം 
എ​ല്ലാ ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​കാ​രും മാ​സ്​​ക്​ ധ​രി​ക്ക​ണം 
ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം
ആ​ളു​ക​ൾ വ​രി നി​ൽ​ക്കു​ന്ന​തി​ന്​ ത​റ​യി​ൽ അ​ട​യാ​ളം ഇ​ട​ണം
അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ ആ​രം​ഭി​ക്കാം
പ്ര​ഫ​ഷ​ന​ൽ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ലും നീ​ന്ത​ൽ കു​ള​ങ്ങ​ളി​ലും മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ പ​രി​ശീ​ല​നം ന​ട​ത്താം 
തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ സി​നി​മ പ്ര​ദ​ർ​ശ​നം ന​ട​ത്താം
ഇ​ൻ​ഡോ​ർ തി​യ​റ്റ​റു​ക​ൾ തു​ട​ർ​ന്നും അ​ട​ച്ചി​ടും

Loading...
COMMENTS