ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തുടക്കം

08:05 AM
20/02/2020
മ​നാ​മ: 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശ്ശീ​ല​യു​യ​രും. കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ര്‍ ഇ​ന്ന് വൈ​കീ​ട്ട് എ​ട്ടി​ന്​ പു​സ്​​ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ന​ട​ത്തും. 
പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​രി കെ. ​ആ​ർ. മീ​ര, എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. 
കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​ർ ന​യി​ക്കു​ന്ന ‘പു​സ്​​ത​കം’​എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ ബാ​ന​റി​ൽ 50ല​ധി​കം പ്ര​സാ​ധ​ക​രു​ടെ പ​തി​നാ​യി​ര​ത്തോ​ളം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളാ​ണ്​ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പു​സ്​​ത​കോ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള സാ​ഹി​ത്യ- വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ളും ചി​ത്ര​ശി​ൽ​പ ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​വും ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ച്ചു. ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് ന​ട​ത്തി​യ ‘മ​റു​ജീ​വി​തം’​എ​ന്ന പ്ര​ഭാ​ഷ​ണ​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ്ര​ധാ​ന പ​രി​പാ​ടി.
Loading...
COMMENTS