‘ദീദി ജിത്തേ രഹോ’സംഗീത നിശ

10:15 AM
13/01/2020
ഉഷ ഉതുപ്പ്​
മ​നാ​മ: ഇ​ന്ത്യ​ൻ പോ​പ്​ ഗാ​യി​ക ഉ​ഷ ഉ​തു​പ്പി​​െൻറ ക​ലാ​ജീ​വി​ത​ത്തി​ന് 50 വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദ​നം ഒ​രു​ക്കു​ന്നു. ജ​നു​വ​രി 16ന്  ​വൈ​കീ​ട്ട്​ 7.30ന്​ ​സ​മാ​ജം ഡ​യ​മ​ണ്ട്  ജൂ​ബി​ലി ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. 
‘ദീ​ദി ജി​ത്തേ ര​ഹോ’​എ​ന്ന പേ​രി​ൽ ഉ​ഷ ഉ​തു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റു​മെ​ന്ന്​ ബി.​കെ.​എ​സ് പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 
നെ​ൽ​സ​ൺ മ​ണ്ടേ​ല​യും ഇ​ന്ദി​ര ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ ലോ​ക നേ​താ​ക്ക​ൾ​ക്കി​ട​യി​ല​ട​ക്കം ആ​രാ​ധ​ക​രെ സൃ​ഷ്​​ടി​ച്ച ഉ​ഷ ഉ​തു​പ്പ് 200ല​ധി​കം ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. ഉ​ഷ ഉ​തു​പ്പി​​െൻറ 50ാമ​ത് സം​ഗീ​ത വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ ആ​ഘോ​ഷ​മാ​ണ് ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ന​ഹാ​സ് ഉ​മ്മ​ർ അ​റി​യി​ച്ചു. ബ​ഹ്​​റൈ​ൻ മു​ൻ പ്ര​വാ​സി​യും പ്ര​ശ​സ്​​ത ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ശ്രീ​യ ര​മേ​ശ് മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ക്കും. 
Loading...
COMMENTS