മ​ജി​സി​യ ബാ​നു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു

07:57 AM
11/01/2020
മ​ജി​സി​യ ബാ​നു ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു
മ​നാ​മ: കാ​യി​ക​രം​ഗ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ചോ​ദ​ന​വു​മാ​യി ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ൽ വെ​യ്റ്റ് ലി​ഫ്റ്റ​ർ മ​ജി​സി​യ ബാ​നു ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. 
റ​ഷ്യ​യി​ൽ ന​ട​ന്ന ലോ​ക പ​വ​ർ​ലി​ഫ്റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 56 കി​ലോ സീ​നി​യ​ർ വ​നി​ത​ക​ളു​ടെ ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ മ​ജി​സി​യ അ​ടു​ത്തി​ടെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.കേ​ര​ള സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ  2018ൽ ​സം​ഘ​ടി​പ്പി​ച്ച മി​സ്​​റ്റ​ർ കേ​ര​ള മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി​യ​പ്പോ​ൾ അ​വ​ർ ഈ ​മ​ത്സ​ര​ത്തി​ൽ ഹി​ജാ​ബ് ധ​രി​ച്ച ആ​ദ്യ വ​നി​ത​യാ​യി.‘കാ​യി​ക രം​ഗ​ത്തു മി​ക​ച്ച നേ​ട്ട​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ്ത്രീ​ക്ക് ഹി​ജാ​ബ് ഒ​രി​ക്ക​ലും ഒ​രു ത​ട​സ്സ​മ​ല്ലെ​ന്ന് ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’ -മ​ജി​സി​യ ഭാ​നു പ​റ​ഞ്ഞു. 
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എ​ൻ. രാ​ജേ​ഷ്, ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സ​ജി ജോ​ർ​ജ്, ദീ​പ​ക് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Loading...
COMMENTS