ബ്രൂണൈയുമായി സഹകരണം മെച്ചപ്പെടുത്തും –കിരീടാവകാശി

07:44 AM
14/12/2019
ഹ​മ​ദ്​ രാ​ജാ​വി​നെ ബ്രൂ​ണൈ വി​ദേ​ശ​കാ​ര്യ ര​ണ്ടാം മ​ന്ത്രി ഇ​ര്‍വാ​ന്‍ ബ​ഹീ​ന്‍ യൂ​സു​ഫ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ബ്രൂ​ണൈ​യു​മാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്​​ത്തി​പ്പെ​ടു​ത്തു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. 
ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ എ​ത്തി​യ ബ്രൂ​ണൈ വി​ദേ​ശ​കാ​ര്യ ര​ണ്ടാം മ​ന്ത്രി ഇ​ര്‍വാ​ന്‍ ബ​ഹീ​ന്‍ യൂ​സു​ഫി​നെ ഗു​ദൈ​ബി​യ പാ​ല​സി​ല്‍ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ലാ​ണെ​ന്ന് ഇ​രു​പേ​രും വി​ല​യി​രു​ത്തി. ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ന്‍ ഒ​പ്പി​ട്ട സ​ഹ​ക​ര​ണ​ക്ക​രാ​ര്‍ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​രു ഭാ​ഗ​ത്തും അ​തി​ന്‍േ​റ​താ​യ ഗു​ണ​ഫ​ല​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്​​മ​ദ്​ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.    

ഹമദ്​ രാജാവിനെ ബ്രൂണൈ വി​ദേ​ശ​കാ​ര്യ ര​ണ്ടാം മന്ത്രി സന്ദർശിച്ചു
മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യെ, ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ എ​ത്തി​യ ബ്രൂ​ണൈ വി​ദേ​ശ​കാ​ര്യ ര​ണ്ടാം മ​ന്ത്രി ഇ​ര്‍വാ​ന്‍ ബ​ഹീ​ന്‍ യൂ​സു​ഫ്​ സ​ഫ്​​രി​യ പാ​ല​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.  ബ​ഹ്​​റൈ​നും ജ​ന​ത​യും കൂ​ടു​ത​ൽ വ​ള​ർ​ച്ച​യി​ലേ​ക്കും ​െഎ​ശ്വ​ര്യ​ത്തി​ലേ​ക്കും ന​യി​ക്ക​െ​പ്പ​ട​െ​ട്ട​യെ​ന്നു​ള്ള, ബ്രൂ​ണെ സു​ൽ​ത്താ​ൻ ഹ​സ്സ​ന​ൽ ബൊ​ല്‍ക്കി​യ​യു​ടെ ആ​ശം​സ​ക​ളും ഇ​ര്‍വാ​ന്‍ അ​റി​യി​ച്ചു. രാ​ജാ​വും ബ്രൂ​ണെ സു​ൽ​ത്താ​നു​ള്ള പ്ര​ത്യ​ഭി​വാ​ദ്യ​വും ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശം​സ​ക​ളും കൈ​മാ​റി. ബ​ഹ്​​റൈ​നും ബ്രൂ​ണെ​യും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ രാ​ജാ​വ്​ എ​ടു​ത്തു​പ​റ​ഞ്ഞു. 
 

Loading...
COMMENTS